Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Scientific

Other Stories

പ്ര​പ​ഞ്ച​ത്തി​ന്‍റെ അ​ന്ത്യം നേ​ര​ത്തെ​യോ..? പു​തി​യ പ​ഠ​ന​വു​മാ​യി ശാ​സ്ത്ര​ലോ​കം

പ്ര​പ​ഞ്ച​ത്തി​ന്‍റെ അ​വ​സാ​നം എ​ന്നാ​യി​രി​ക്കും..? ന​ക്ഷ​ത്ര​ങ്ങ​ൾ പൊ​ലി​യാ​റാ​കു​ന്ന പ്ര​പ​ഞ്ച​ത്തി​ന്‍റെ അ​വ​സാ​ന​ഘ​ട്ടം സ​ങ്ക​ൽ​പ്പി​ക്കാ​ൻ ക​ഴി​യു​ന്നു​ണ്ടോ? ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ശാ​സ്ത്രീ​യ അ​റി​വു​ക​ൾ ന​മ്മ​ളെ ചി​ല​പ്പോ​ൾ അ​ദ്ഭു​ത​പ്പെ​ടു​ത്തി​യേ​ക്കാം. പ്ര​ഞ്ച​ത്തി​ന്‍റെ ആ​യു​സു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ന്‍​കാ​ല ക​ണ​ക്കു​കൂ​ട്ട​ലു​ക​ള്‍ തി​രു​ത്തി​ക്കു​റി​ക്കു​ന്ന പു​തി​യ പ​ഠ​ന റി​പ്പോ​ര്‍​ട്ടാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. പ്ര​പ​ഞ്ചം നി​ല​നി​ല്‍​ക്കു​മെ​ന്നു ക​രു​തി​യി​രു​ന്ന കാ​ല​യ​ള​വു മു​മ്പു ക​ണ​ക്കാ​ക്കി​യി​രു​ന്ന​തി​നേ​ക്കാ​ള്‍ വ​ള​രെ കു​റ​വാ​ണെ​ന്നു പു​തി​യ ഗ​വേ​ഷ​ണ​ങ്ങ​ള്‍ സൂ​ചി​പ്പി​ക്കു​ന്നു. "ജേ​ണ​ല്‍ ഓ​ഫ് കോ​സ്‌​മോ​ള​ജി ആ​ന്‍​ഡ് ആ​സ്‌​ട്രോ​പാ​ര്‍​ട്ടി​ക്കി​ള്‍ ഫി​സി​ക്‌​സ്'​ആ​ണ് നി​ര്‍​ണാ​യ​ക പ​ഠ​നം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

പ്ര​പ​ഞ്ചം ഏ​താ​ണ്ട് 10^{1100} വ​ര്‍​ഷ​ങ്ങ​ളോ​ളം നി​ല​നി​ല്‍​ക്കു​മെ​ന്നാ​ണ് ദ​ശ​ക​ങ്ങ​ളാ​യി ശാ​സ്ത്ര​ലോ​ക​ത്തി​നു​ണ്ടാ​യി​രു​ന്ന വി​ശ്വാ​സം. എ​ന്നാ​ല്‍ പു​തി​യ പ​ഠ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​ത് 10^{78} വ​ര്‍​ഷ​ങ്ങ​ളാ​യി കു​റ​ഞ്ഞി​രി​ക്കു​ന്നു! ര​ണ്ട് സം​ഖ്യ​ക​ളും മ​നു​ഷ്യ​ന്‍റെ ചി​ന്താ​ശ​ക്തി​ക്കും അ​പ്പു​റ​ത്തു​ള്ള വ​ലി​യ കാ​ല​യ​ള​വു​ക​ളാ​ണെ​ങ്കി​ലും, ശാ​സ്ത്രീ​യ​മാ​യി നോ​ക്കു​മ്പോ​ള്‍ ഇ​വ ത​മ്മി​ലു​ള്ള വ്യ​ത്യാ​സം ഭീ​മ​മാ​ണ്. ഇ​തു പ്ര​പ​ഞ്ച​ത്തി​ന്‍റെ ദീ​ര്‍​ഘ​കാ​ല ഭാ​വി​യെ​ക്കു​റി​ച്ചു​ള്ള ന​മ്മു​ടെ ധാ​ര​ണ​ക​ളെ മാ​റ്റി​മ​റി​ക്കു​ന്ന​താ​ണെ​ന്ന് ഗ​വേ​ഷ​ക​ലോ​കം സൂ​ചി​പ്പി​ക്കു​ന്നു.

ഭൗ​തി​ക​ശാ​സ്ത്ര​ജ്ഞ​നാ​യ സ്റ്റീ​ഫ​ന്‍ ഹോ​ക്കിം​ഗ് 1975-ല്‍ ​അ​വ​ത​രി​പ്പി​ച്ച "ഹോ​ക്കിം​ഗ് റേ​ഡി​യേ​ഷ​ന്‍' എ​ന്ന ആ​ശ​യ​മാ​ണ് ഈ ​പ​ഠ​ന​ത്തി​ന് ആ​ധാ​രം. ബ്ലാ​ക്ക് ഹോ​ളു​ക​ള്‍ ക്ര​മേ​ണ ക​ണി​ക​ക​ളെ പു​റ​ത്തു​വി​ടു​ക​യും പി​ണ്ഡം കു​റ​ഞ്ഞു കാ​ല​ക്ര​മേ​ണ ബാ​ഷ്പീ​ക​രി​ച്ച് ഇ​ല്ലാ​താ​വു​ക​യും ചെ​യ്യും എ​ന്ന​താ​യി​രു​ന്നു ആ ​സി​ദ്ധാ​ന്തം.

റാ​ഡ്ബൗ​ഡ് (നെ​ത​ര്‍​ലാ​ന്‍​ഡ്‌​സ്) സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഹെ​യ്നോ ഫാ​ല്‍​ക്കെ, മൈ​ക്ക​ല്‍ വോ​ണ്ട്രാ​ക്, വാ​ള്‍​ട്ട​ര്‍ വാ​ന്‍ സൂ​യ‌​ലെ​കോം എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം ഹോ​ക്കിം​ഗ് സി​ദ്ധാ​ന്ത​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി കൂ​ടു​ത​ല്‍ പ​ഠ​ന​ങ്ങ​ള്‍​ന​ട​ത്തി. ബ്ലാ​ക്ക് ഹോ​ളു​ക​ള്‍​ക്കു മാ​ത്ര​മ​ല്ല, ഗു​രു​ത്വാ​ക​ര്‍​ഷ​ണ ബ​ല​മു​ള്ള എ​ല്ലാ വ​സ്തു​ക്ക​ള്‍​ക്കും ഇ​ത്ത​ര​ത്തി​ല്‍ റേ​ഡി​യേ​ഷ​ന്‍ പു​റ​ത്തു​വി​ടാ​നും ന​ശി​ക്കാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്നു​മാ​യി​രു​ന്നു ഗ​വേ​ഷ​ക​രു​ടെ പ്ര​ധാ​ന ക​ണ്ടെ​ത്ത​ല്‍.

പ്ര​പ​ഞ്ച​ത്തി​ലെ വി​വി​ധ വ​സ്തു​ക്ക​ള്‍ ന​ശി​ക്കാ​ന്‍ എ​ടു​ക്കു​ന്ന സ​മ​യം ഗ​വേ​ഷ​ക സം​ഘം വി​ശ​ക​ല​നം ചെ​യ്തു. ഇ​തി​ല്‍ പ്ര​ധാ​ന​മാ​യും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച​ത് "വൈ​റ്റ് ഡ്വാ​ര്‍​ഫ്' ന​ക്ഷ​ത്ര​ങ്ങ​ളി​ലാ​ണ്. സൂ​ര്യ​നെ​പ്പോ​ലെ​യു​ള്ള ന​ക്ഷ​ത്ര​ങ്ങ​ള്‍, അ​തി​ന്‍റെ ഊ​ർ​ജം തീ​ര്‍​ന്നു ന​ശി​ക്കു​മ്പോ​ള്‍ അ​വ​ശേ​ഷി​ക്കു​ന്ന സാ​ന്ദ്ര​ത​യേ​റി​യ ഭാ​ഗ​മാ​ണി​ത്. ആ​കാ​ശ​ഗം​ഗ​യി​ലെ 97 ശ​ത​മാ​നം ന​ക്ഷ​ത്ര​ങ്ങ​ളും ഭാ​വി​യി​ല്‍ വൈ​റ്റ് ഡ്വാ​ര്‍​ഫു​ക​ളാ​യി മാ​റും. പു​തി​യ പ​ഠ​ന​മ​നു​സ​രി​ച്ച്, ഈ ​ന​ക്ഷ​ത്ര അ​വ​ശി​ഷ്ട​ങ്ങ​ള്‍ ഏ​താ​ണ്ട് 10^{78} വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ അ​പ്ര​ത്യ​ക്ഷ​മാ​കു​മെ​ന്ന് ശാ​സ്ത്ര​ജ്ഞ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

നി​ല​വി​ല്‍ പ്ര​പ​ഞ്ച​ത്തി​ന് ഏ​ക​ദേ​ശം 1,380 കോ​ടി വ​ര്‍​ഷം മാ​ത്ര​മാ​ണു പ്രാ​യം. അ​തു​കൊ​ണ്ടു​ത​ന്നെ ഭ​യ​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ഗ​വേ​ഷ​ക​ര്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. "പ്ര​പ​ഞ്ച​ത്തി​ന്‍റെ ആ​ത്യ​ന്തി​ക​മാ​യ അ​ന്ത്യം നാം ​പ്ര​തീ​ക്ഷി​ച്ച​തി​ലും നേ​ര​ത്തെ സം​ഭ​വി​ക്കാം, എ​ങ്കി​ലും അ​തി​ന് ഇ​നി​യും വ​ള​രെ വ​ലി​യൊ​രു കാ​ല​യ​ള​വ് ആ​വ​ശ്യ​മാ​ണ്...' പ​ഠ​ന​ത്തി​നു നേ​തൃ​ത്വം ന​ല്‍​കി​യ ഹെ​യ്നോ ഫാ​ല്‍​ക്കെ പ​റ​ഞ്ഞു.

Latest News

Corehub Up